അരൂർ: ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എരമല്ലൂർ ലിയ സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വിനോദ് ഉദ്ഘാടനം ചെയ്തു.വി.കെ സൂരജ്, ആർ.ജീവൻ, അഖിൽ കൃഷ്ണൻ, കെ.ബി.ബിബിൻ, സി.എസ് അഖിൽ, ആൻഡേഴ്സൺ തുടങ്ങിയവർ സംസാരിച്ചു..പതിനാറ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫൈനലിൽ എരമല്ലൂർ ലേ സ്പോർട്സ് ക്ലബ്ബ് വിജയികളായി. സമ്മാനദാനം ജില്ലാ സമ്മേളന വേദിയിൽ നടക്കും