ചമ്പക്കുളം: കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നടുഭാഗം കരകത്തിൽ (ചേന്നാട് പുത്തൻപറമ്പ്) ടോമി ജോസഫ് (49) ആണ് മരിച്ചത്. തിരുനാളിനോടനുബന്ധിച്ചു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണർത്തുവെടിക്കായി കതിനാ നിറയ്ക്കുമ്പോഴായിരുന്നു തീപിടിത്തമുണ്ടായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഭാര്യ. മേഴ്സി. മക്കൾ. നീതു, ടോണി. മരുമകൻ. ടോബി.