ഹരിപ്പാട്: മുതുകുളം കലാവിലാസിനി വായനശാലയുടെ അഭിമുഖ്യ ത്തിൽ സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. മുതുകുളം എച്ച്.എസ്.എസിൽ നടന്ന സമ്മേളനത്തിൽ ഡോ. ചേരാവള്ളി ശശി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാം മുതുകുളം രചിച്ച ക്രിസ്തു ഗീതം എന്ന ഖണ്ഡകാവ്യത്തിന്റെയും, അപ്പുണ്ണി കഥകൾ എന്ന പുസ്തകത്തിന്റേയും പ്രകാശനം ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു.

മുതുകുളം ഗംഗാധരൻ പിള്ള, ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. സജിത്ത് ഏവൂരേത്ത് പുസ്തങ്ങളുടെ നിരൂപണം നടത്തി. ബബിത ജയൻ, ഫാദർ വർഗീസ് വൈദ്യൻ, ആർ. മുരളീധരൻ, എസ്. കെ. പിള്ള, റെജി മാത്യു, ഡോ. മിനി, സാം മുതുകുളം തുടങ്ങിയവർ സംസാരിച്ചു.