ഹരിപ്പാട് : 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കൽ തെക്ക് ശ്രുതിയിൽ സുജിത്താണ് (24) അറസ്റ്റിലായത്. ഗൾഫിൽ ജോലി നോക്കിയിരുന്ന സുജിത്തും പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി സുജിത്തിന്റെ വീട്ടിലെത്തി. രണ്ടു ദിവസമായിട്ടും കാണാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ പിതാവ് വിളിച്ചിട്ടും പെൺകുട്ടി ഒപ്പം പോയില്ല. പിന്നീട് വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയേയും കൂട്ടി മാതാപിതാക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സുജിത്തിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.