മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര വടക്ക് 3272-ാം നമ്പർ ശാഖയിൽ കൃഷ്ണശിലാ വിഗ്രഹപ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും നടത്തി. മരുത്വാമല ഗുരുധർമ്മ പ്രചാരകൻ ടി.പി. രവീന്ദ്രൻ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി.സുരേഷ്ബാബു നടപ്പന്തലും വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ ഓഫീസ് മന്ദിരവും സമർപ്പിച്ചു. കെ.വി.അരുൺ, കെ.സുരേഷ്‌കുമാർ, ദയകുമാർ ചെന്നിത്തല, എൻ.ശിവദാസൻ, ബിജു കടവിൽ, ടി.എം.പ്രസാദ്, അജന്താ പ്രസാദ്, ലീലാമണി, സതികോമളൻ, പി.കെ.കോമളകുമാർ, ശിവാനന്ദൻ, ശാന്തി രവി, ഉഷാ ഷാജി എന്നിവർ സംസാരിച്ചു.