ചെങ്ങന്നൂർ: സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരി മരിച്ചു. തിരുവൻവണ്ടൂർ കിഴക്കര പുത്തൻവീട്ടിൽ പരേതനായ പ്രഭാകര കൈമളിന്റെ ഭാര്യ ലീലക്കുട്ടിയമ്മയാണ് (86) മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30ന് തിരുവൻവണ്ടൂർ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സംസ്‌കാരം പിന്നീട്
ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ലീലക്കുട്ടിയമ്മയെ പ്രാവിൻകൂട് ഭാഗത്തു നിന്നെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മക്കൾ: ഇന്ദിര. കെ.നായർ, രാജൻ. പി. കൈമൾ, പി.രഘുനാഥ് (നേവൽബേസ്, കൊച്ചി), കെ.പി. മുരളീധരൻ, കെ.പി. മനോജ്. മരുമക്കൾ: കെ.കെ. നായർ, അമ്മിണിക്കുട്ടി, ഉഷ, മിനി, ഗീത..