ambalapuzha-news

അമ്പലപ്പുഴ: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടപ്പള്ളി ഇലഞ്ഞിപ്പറമ്പിൽ ലാലപ്പൻ - വിജയമ്മ ദമ്പതികളുടെ മകൻ രജീഷ് (36) ആണ് മരിച്ചത്.ഇന്നലെ രാവിലെ ദുർഗന്ധം സഹിക്കാനാവാതെ അയൽക്കാർ വീട് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യയും രണ്ടു കുട്ടികളുമുള്ള രജീഷ് അവരുമായി പിണങ്ങി വീട്ടിൽ ഒറ്റയ്ക്കായിരുന്നു .മേസ്തിരി പണിക്കാരനാണ് രജീഷ്. ഭാര്യ: അരുണ.മക്കൾ : ആദിത്യ, അരുണവ്.