അമ്പലപ്പുഴ:പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രം കൊള്ളുന്ന പുന്നപ്ര സമരഭൂമിയിലെ ബലികുടീരത്തിൽ, എഴുപത്തിരണ്ടാമത് വാർഷികാചരണത്തിന്റെ ഭാഗമായി ആയിരങ്ങൾ പുഷ്പാർച്ചന നടത്തി.
പുന്നപ്ര തെക്ക് -വടക്ക് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിന്ന് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രവർത്തകരും നേതാക്കളും ബഹുജനങ്ങളും ചെറു ജാഥകളായെത്തി രാവിലെ ഒമ്പതിന് കളർകോട് ജംഗ്ഷനിൽ സംഘടിച്ചു. അമ്പലപ്പുഴ വടക്ക് - തെക്ക് പഞ്ചായത്തുകളിൽ നിന്നുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷനിലും അണിനിരന്നു. തുടർന്ന് 10.30 ഓടെ സി.പി.എം ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാം, എ.പി. ഗുരുലാൽ, സി. ഷാംജി, കമാൽ എം.മാക്കിയിൽ, അഡ്വ.ആർ. ശ്രീകുമാർ, എൻ.എ. ഷംസുദ്ദീൻ, എം .ബാലക്യഷ്ണൻ, ജി. ഷിബു, എ. രമണൻ, ഡി .ദിലീഷ്, സി. രാധാകൃഷ്ണൻ, പി. ജി .സൈറസ്, വി .കെ. ബൈജു, കെ. ജഗദീശൻ, പി പി ആൻറണി, കെ. മോഹൻകുമാർ, എം. രഘു, ആർ. റജിമോൻ, കെ.എം. സെബാസ്റ്റ്യൻ, വി.സി. മധു, എസ്.ഹാരിസ്, ബി. അൻസാരി, എൻ.പി. വിദ്യാനന്ദൻ, പ്രജിത്ത് കാരിക്കൽ, കെ.എം. ജുനൈദ്, കെ.എഫ്.ലാൽജി, മുരളീധരൻ, എസ്. രാധാമണി, സുവർണ്ണ പ്രതാപൻ, എം. ഷീജ, ജി. വേണുലാൽ എന്നിവരുടെ നേത്യത്വത്തിൽ ഇരു ജാഥകളും നാസിക് ഡോളിന്റെയും മറ്റു വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ദേശീയ പാതയിലൂടെ കപ്പക്കട ജംഗ്ഷൻ വഴി സമരഭൂമിയിലെത്തി.
തുടർന്ന് സമരനായകൻ വി.എസ്.അച്യുതാനന്ദൻ, മന്ത്രി ജി. സുധാകരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ .ആഞ്ചലോസ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.പുരുഷോത്തമൻ, സജി ചെറിയാൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജൻ, ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാം, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ, സെക്രട്ടറി കെ. മോഹൻ കുമാർ എന്നിവർ സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പചക്രങ്ങളർപ്പിച്ചു. പിന്നീടു നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവർ അനുസ്മണ പ്രസംഗം നടത്തി. ഇ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു.