കായംകുളം: പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുകിട വ്യാപാരികൾക്കുള്ള ആശങ്ക കായംകുളം വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ പരിഹരിക്കപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ മുന്നോട്ട് വച്ച നിർദ്ദേശമനുസരിച്ച് എസ്.പി.എം.എസ് വക 30 സെന്റ് സ്ഥലം കൂടി അധികമെടുത്തുകൊണ്ട് ചെറുകിട വ്യാപാരികൾക്കുള്ള കച്ചവട സ്ഥാപനങ്ങൾ കൂടി നിർമ്മിച്ച് നൽകും. അതിന്റെ അടിസ്ഥാനത്തിൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു.
ഓപ്പൺ ടെൻഡർ വഴി കടമുറികൾ ചെറുകിട വ്യാപാരികൾക്ക് നൽകിയാൽ നഗരസഭയ്ക്ക് വാടകയിനത്തിലും നികുതിയിനത്തിലും വൻ നേട്ടമാകുമെന്ന് ചെയർമാന് വ്യാപാരികൾ നൽകിയ നിവേദനത്തിൽ പറഞ്ഞു. പ്രസിഡന്റ് സിനിൽ സബാദ് നിവേദനം കൈമാറി. എ.എം.ഷെരീഫ്, പി.സോമരാജൻ, എം.ജോസഫ്, ഇ.എസ്.കെ പൂക്കുഞ്ഞ്,എ.എച്ച്.എം.ഹുസൈൻ, മധു.വി.കെ, ജി.വിഠളദാസ്, അബുജനത, ഷിബു, സജു മറിയം, നാഗൻ , പിബ്ലി കനി എന്നിവർ പങ്കെടുത്തു.