മാവേലിക്കര: കാലാവധി പൂർത്തീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.രാഘവന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു. 18ന് ഹർത്താൽ ദിനത്തിലാണ് ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചത്. ത്. തെക്കേക്കര വടക്കേ മങ്കുഴി തെങ്ങുവിളയിൽ വീട്ടിൽ ഹരിക്കുട്ടൻ (അതുൽ -25), മാവേലിക്കര കൊച്ചിക്കൽ പ്രദീപ് ഭവനത്തിൽ പ്രമോദ് (42), കണ്ണമംഗലം മറ്റം വടക്ക് കുറ്റിയിൽ വീട്ടിൽ മണികണ്ഠൻ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു.