മാവേലിക്കര: അയ്യപ്പ ഭക്തരെ നായയോട് ഉപമിച്ച മന്ത്രി.ജി.സുധാകരൻ രാജിവെയ്ക്കണമെന്ന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സമാധാനപൂർവ്വം മാർച്ച് നടത്തിയ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.സോമനെ ഉൾപ്പെടെ അകാരണമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി വാമൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ട്രഷറർ വി.എസ്.രാജേഷ് അധ്യഷനായി. ആർട്ടിസാൻസെൽ സംസ്ഥാന കൺവീനർ അഡ്വ.സതീഷ്.ടി.പത്മനാഭൻ, നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.കെ.വി. അരുൺ, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് എസ്. രംഗനാഥ്, പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രദീപ് കുറത്തിക്കാട്, കൃഷ്ണകുമാർ കുന്നം, വടക്കൻ മേഖല പ്രസിഡന്റ് കെ.എം. ഹരികുമാർ, തെക്കൻ മേഖല പ്രസിഡന്റ് വിജയകുമാർ പരമേശ്വരത്ത്, ഗിരീഷ്, സുജിത്ത്, ജനറൽ സെക്രട്ടറിമാരായ സന്തോഷ് മറ്റം, ജീവൻ ആർ ചാലിശേരി, ഉമയമ്മ, വിജയമ്മ ഉണ്ണികൃഷ്ണൻ, ആർ.രാജേഷ്, സുജാത ദേവി എന്നിവർ സംസാരിച്ചു.