ആലപ്പുഴ:കുട്ടനാട് സംയുക്ത സമിതിയും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയും ചേർന്ന് പ്രളയാനന്തര കുട്ടനാടും ആലപ്പുഴയും എന്ന വിഷയത്തിൽ 27ന് ഉച്ചയ്ക്ക് 2 ന് രാമങ്കരി എസ്.എൻ.ഡി.പി ഹാളിൽ കൺവെൻഷൻ നടക്കും. കൺവെൻഷനിൽ ഉയർന്നുവരുന്ന ആശയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംഘാടക സമിതി കൺവീനർ ലേഖ കാവാലം അറിയിച്ചു.