ആലപ്പുഴ:ഇന്നലെ മുല്ലയ്ക്കൽ തെരുവിലെത്തിയ ചിലരെങ്കിലും കൈവശമുണ്ടായിരുന്ന പ്ളാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് കടന്നു പോയി. 'പ്ളാസ്റ്റിക്കിനെ ഉപേക്ഷിക്കൂ" എന്ന സന്ദേശവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ നടത്തിയ ബോധവത്കരണ പ്രവർത്തനമാണ് പ്ളാസ്റ്റിക്കിനോട് വിടപറയാൻ അവരെ പ്രേരിപ്പിച്ചത്.
ആലപ്പുഴ സെന്റ് മേരീസ് റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ബോധവത്കരണം നടത്തിയത്. പ്ളാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ ഒന്നൊന്നായി കുട്ടികൾ വിവരിച്ചു. പ്ളാസ്റ്റിക്ക് കവറിന് പകരം തുണി സഞ്ചി ഉപയോഗിക്കൂ എന്ന് അവർ മുതിർന്നവരോട് പറഞ്ഞു.