വള്ളികുന്നം:വള്ളികുന്നം പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കോഴി കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി പറഞ്ഞു. പഞ്ചായത്തിൽ പത്തിലധികം ഇറച്ചി കോഴി കടകൾ അനധികൃതമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. പഞ്ചായത്തിലെ നിരത്തുകളിലും വീടുകൾക്കു മുന്നിലും കോഴി മാലിന്യം തള്ളുന്നത് വീണ്ടും പതിവായി. കോഴി മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഇടമില്ലാതെയാണ് മിക്ക കടകളും പ്രവർത്തിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരണ്ണത്തിന് മാത്രമാണ് ലൈസൻസുള്ളത്. അനുമതി ഇല്ലാത്ത സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.