ഹരിപ്പാട്: ഒമാനിലെ മരിച്ച കാർത്തികപ്പള്ളി മഹാദേവികാട് വലിയ വീട്ടിൽ റജിയുടെയും കൃഷ്ണമ്മയുടെയും മകൻ അഖിൽറജിയുടെ(സച്ചു- (27) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശനിയാഴ്ച ജോലി സ്ഥലമായ ഒമാനിലെ ഫലജിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഫയർ ട്രേഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സെപ്തംബർ 15 നാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയത്. ഇന്ന് രാവിലെ 7ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയോടെയാണ് വീട്ടിലേക്ക് കൊണ്ടുവ രിക. വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. സഹോദരൻ: അരുൺ റജി.