ആലപ്പുഴ: കലവൂർ കൃപാസനത്തിന്റെ ആഭിമുഖ്യത്തിൽ ജപമാല മഹാറാലി 27ന് നടക്കും. റാലിയിൽ കേരത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായെത്തുന്ന അരലക്ഷം വിശ്വാസികൾ കാൽനടയായി പങ്കെടുക്കും. രാവിലെ ഏഴിന് കൃപാസനം സന്നിധാനത്തിൽ നിന്ന് ആരംഭിക്കുന്ന റാലി വൈകിട്ട് 3.30ന് അർത്തുങ്കൽ ബസലിക്കയിൽ എത്തിച്ചേരും.
ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
രാവിലെ ഏഴിന് കൃപാസനത്തിൽ ചേരുന്ന
സമ്മേളനത്തിൽ രൂപതാ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡോമിനിക് മുഖ്യാതിഥിയാകും. കൃപാസനം മാനേജിംഗ് ഡയറക്ടർ ആർ. വിജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. കൃപാസനം ഡയറക്ടർ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടിൽ റാലി നയിക്കും. അർത്തുങ്കൽ ബസലിക്ക ഡയറക്ടർ ഫാ. ക്രിസ്റ്റഫര്‍ എം. അർഥശേരിയിൽ സമാപന സന്ദേശന നൽകുമെന്ന് വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ, മാനേജർ സണ്ണി പരുത്തിയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ. എഡ്വേർഡ് തുറവൂർ, പബ്ലിസിറ്റി കൺവീനർമാരായ ജോസ് ബാബു തങ്കി, റോബർട്ട് കണ്ണഞ്ചിറ, കൾച്ചറൽ സെക്രട്ടറി സിമി ഷിജു, പി.ജെ.ജയമോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.