അമ്പലപ്പുഴ : മത്സ്യത്തൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ മധു (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 ഓടെ പീലിംഗ് ഷെഡിലെ ജോലി കഴിഞ്ഞ് വന്ന ഭാര്യയാണ് മധുവിനെ മരിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ : പുഷ്പത. മക്കൾ : അരുൺ, അശ്വതി . മരുമകൻ : പ്രവീൺ.