ചേർത്തല: വയലാർ ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽവയലാർ രാമവർമ്മയുടെ 43-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നാളെ രാഘവപ്പറമ്പിലെ സ്മൃതി മണ്ഡപത്തിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കും. രാവിലെ 9ന് എസ്.എൽ പുരം സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ ഹൈക്കോടതി അഭിഭാഷകൻ എ.വൈ.സുധീന്ദ്രൻ ഉദ്ഘാടനം ചെയ്യും.പി.വിക്രമൻ അദ്ധ്യക്ഷത വഹിക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാർ മുഖ്യാതിഥിയാകും. എസ്.എൽ പുരത്തിന്റെ പത്നി ഓമന പങ്കെടുക്കും.തുടർന്ന് ആരംഭിക്കുന്ന തീർത്ഥയാത്ര സംസ്ഥാന ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ നയിക്കും.11 ന് വയലാർ രാഘവപ്പറമ്പിലെത്തുന്ന യാത്രയെ വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടിയും മകൻ ശരത് ചന്ദ്രവർമ്മയും ചേർന്ന് സ്വീകരിക്കും. തുടർന്ന് ചേരുന്ന സമ്മേളനം എം.വി.ഐ എം.ജി.മനോജ് ഉദ്ഘാടനം ചെയ്യും. ടി.പി.സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർത്ഥശേരിൽ പ്രാർത്ഥനാഗീതം ആലപിക്കും. വെട്ടയ്ക്കൽ മജീദ്,ജോഷ്വ എസ്. മാലൂർ, ആർ. സബീഷ്, ജോസഫ് മാരാരിക്കുളം,സാബു വടേക്കേരി എന്നിവർ സംസാരിക്കും.