ആലപ്പുഴ:ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന കേന്ദ്രം ആലപ്പുഴ പരിശീലനകേന്ദ്രം ഹൈസ്‌കൂൾ, ഹയർസെക്കന്ററി സ്‌കൂളിൽ നടപ്പാക്കുന്ന കരിയർ ഗൈഡൻസ് വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് ഇന്നും നാളെയും മംഗലം ഗവ.എച്ച്.എസ്.എസിൽ നടക്കും. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ രാവിലെ 9 മണിക്ക് സ്‌കൂളിൽ എത്തണം.