ആലപ്പുഴ : കായംകുളം നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരായ ഷാനവാസ് , ഷീജാ നാസർ, നവാസ് മുണ്ടകത്ത് എന്നിവരെ മർദ്ദിച്ചതിലും നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. യു മുഹമ്മദിനെ കൈയേറ്റം ചെയ്തതിലും ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു പ്രതിഷേധിച്ചു . കായംകുളം നഗരത്തിന്റെ വികസനത്തിന് അനുയോജ്യമായ തീരുമാനം എടുക്കുന്നതിനായിട്ടാണ് സ്വകാര്യ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട അജണ്ട മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടത്.അതിന് തയ്യാറാകാതെ അജണ്ടയുമായി മുന്നോട്ടു പോയ സി.പി.എം. ചർച്ച ഒഴിവാക്കാനാണ് നഗരസഭാ ഹാളിൽ അക്രമം നടത്തിയതെന്നും ലിജു പറഞ്ഞു .