ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ച രണ്ടംഗ സംഘം അറസ്റ്റിലായി. ആലപ്പുഴ കാട്ടൂർ റാണി ജംഗ്ഷന്‍ ചിറപ്പറമ്പിൽ വീട്ടിൽ മിറാഷ്( 23), പാതിരപ്പള്ളി നാലുതൈക്കൽ വീട്ടിൽ ലിബിൻ (25) എന്നിവരെയാണ് ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ പരിസരത്തു വച്ച് കഞ്ചാവ് കൈമാറുന്നതിനിടയിൽ ആലപ്പുഴ സൗത്ത് അഡിഷണൽ എസ്.ഐ സുധീറും ആലപ്പുഴ ആന്റി നർക്കോട്ടിക് സംഘവും ചേർന്ന് പിടികൂടിയത്.
തിരുവനന്തപുരം സെൻട്രല്‍ ജയിലിൽ നിന്നും ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്കാണ് ഇവർ കഞ്ചാവ് നൽകാൻ ശ്രമിച്ചത്. മിറാഷും ലിബിനും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.