ചേർത്തല: ചേർത്തല നഗരത്തിലെ ട്രാഫിക് പരിഷ്‌ക്കാരം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ നൽകിയ പരാതി ഇന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചേർത്തലയിൽ നടക്കുന്ന സി​റ്റിംഗിൽ പരിഗണിക്കും.നിലവിൽ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും,കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന സ്വകാര്യബസുകളും,പുതിയതായി പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങൾക്ക് വിധേയമായല്ല സഞ്ചരിക്കുന്നത്.ഇത് നഗരത്തിൽ കടുത്ത ട്രാഫിക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.നഗരത്തിലെ പല റോഡുകളിലും വൺവേ സമ്പ്രദായം നടപ്പാകുന്നില്ല.