മരുന്നുകടയിൽ മോഷണം , രണ്ട് കടകളിൽ മോഷണ ശ്രമം
ചേർത്തല: ചേർത്തലയിൽ മരുന്നുകടയുടെ പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ പണം കവർന്നു. .സമീപത്തെ രണ്ട് സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണ ശ്രമവും നടന്നു.
ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്തെ കടകളിലാണ് മോഷണവും മോഷണശ്രമവും നടന്നത്.മെഡിക്കൽ സ്റ്റോറിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 250 രൂപയാണ് നഷ്ടപ്പെട്ടത്. എന്നാൽ ഇതിന് സമീപം വച്ചിരുന്ന 40000 രൂപ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല.മെഡിക്കൽ സ്റ്റോറിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാമറ തല്ലി തകർത്തു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.