തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ വടക്കനപ്പനും തെക്കനപ്പനും സ്വന്തമായി ഒരു ആനച്ചമയം എന്ന ഭക്തരുടെ ആഗ്രഹം പൂവണിയുന്നു. തുറവൂർ മഹാക്ഷേത്ര വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കളാണ് ക്ഷേത്രത്തിലേക്ക് സംഭാവനയായി ആനച്ചമയം നൽകുന്നത്. 3,50,000 ചെലവ് വരുന്ന ആനച്ചമയം പാറമേക്കാവ് ദേവസ്വമാണ് പണി തീർത്തത്. ദീപാവലി തിരുവുത്സവത്തിന്റെ കൊടിയേറ്റ് ദിനത്തിൽ ചമയങ്ങൾ സമർപ്പിക്കും