ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാസംഘം ഗുരുമന്ദിരത്തിലെ 51ാം പ്രതിഷ്ഠാ വാർഷികവും ശാരദാ മഠത്തിന്റെ 32ാം വാർഷികവും നാളെ നടക്കും. രാവിലെ 10.30ന് സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ പതാക ഉയർത്തും. 11ന് ശ്രീനാരായണ ധർമ്മ പ്രചാരകൻ മോഹൻകുമാർ നയിക്കുന്ന ഗുരു പ്രഭാഷണം. ഉച്ചയ്ക്ക് 1.30ന് അന്നദാനം. വൈകിട്ട് 4ന് ശ്രീനാരായണ ധർമ്മ സേവാ സംഘം ശ്രീനാരായണ പഠന കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ ദൃശ്യാവിഷ്കാരം, 7ന് പൊതുസമ്മേളനം മുൻ എം.എൽ.എ ടി.കെ ദേവകുമാർ ഉദ്ഘാടനം ചെയ്യും. ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനാകും. കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.സുജാത, ബി.കുഞ്ഞുമോൻ, ശശിധരൻ എന്നിവർ സംസാരിക്കും. രാത്രി 8ന് സംഗീത സദസ് . മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷ്ഠാ വാർഷികം ലളിതമായ രീതിയിലാണ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.