ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ കാക്കത്തുരുത്ത് പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. 40 ഏക്കറോളം വിസ്തൃതിയുള്ള പാടത്ത് 16 കർഷകരാണ് പഞ്ചായത്ത് നടപ്പാക്കുന്ന 'പുനർജനി' പദ്ധതിയിൽ നെൽകൃഷി നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് വിത്തുവിതയ്ക്കൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എൻ.വി.ഷാജി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം യമുന,കൃഷി ഓഫീസർ സന്തോഷ് എന്നിവർ സംസാരിച്ചു. പാടശേഖരസമിതി പ്രസിഡന്റ് വി.കെ.മാത്യു സ്വാഗതവും സെക്രട്ടറി പി.ആർ. ശശി നന്ദിയും പറഞ്ഞു.നാല് പതിറ്റാണ്ട് തരിശായിരുന്ന പാടശേഖരത്തിൽ മൂന്ന് വർഷമായി പഞ്ചായത്ത് മുൻകൈയെടുത്ത് കൃഷി നടത്തുന്നുണ്ട്. പുഞ്ചപ്പാടത്തും,പോതിമംഗലത്തും കൃഷി ആരംഭിക്കുമെന്ന് പി.എസ്.ജ്യോതിസ് പറഞ്ഞു.