 സംഘർഷത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്

ചേർത്തല: വാരണം കയർ വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘർഷത്തിൽ തണ്ണീർമുക്കം പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോബിൻ ജോസഫിന് മർദ്ദനമേ​റ്റതായി പരാതി.കോൺഗ്രസ് ഭരണസമിതിയിലായിരുന്ന സംഘം പിടിച്ചെടുക്കുന്നതിനായി വ്യാപകമായി കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് മർദ്ദന കാരണമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.പോളിംഗ് ഏജന്റ് ബാഡ്ജ് കുപ്പായത്തിൽ നിന്ന് പറിച്ചു മാ​റ്റിയ ശേഷം സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുയെന്നും ജോബിൻ പൊലീസിന് മൊഴി നൽകി.സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തംഗം ജയാമണി,സ്ഥാനാർത്ഥി ജിസ്‌മോൾ എന്നിവർക്കെതിരെ അസഭ്യ വർഷം നടത്തിയതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സി.പി.എം അക്രമണത്തിൽ പ്രതിക്ഷേധിച്ച് നടത്തിയ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സി.ടോമി,ജോസ് കൊൺടോകരി,ഗോപി കണ്ണാട്ടുകരി,സിൽവി ഫ്രാൻസിസ്,ടെറിൻ ജോൺ, രവി പ്രസാദ്,ശ്രീനാഥ്,അരുൺ,പദ്മാവതി ടീച്ചർ,സനൽ നാഥ്,എൻ.വി.ഷാജി,സാജു എന്നിവർ നേതൃത്വം നൽകി.സി.പി.എം അക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് തണ്ണീർമുക്കം കോൺഗ്രസ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് എം. സി.ടോമി അറിയിച്ചു.

കോൺഗ്രസ് പാനലിന് വിജയം

ചേർത്തല:വാരണം കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം.സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ച ജനറൽ വിഭാഗത്തിൽ നിന്ന് ജോസഫ് ചിത്തം പറമ്പിൽ,ജോസഫ് ജോസഫ്,പ്രസാദ് തെക്കേക്കരി
എന്നിവരും,വനിതാ വിഭാഗത്തിൽ നിന്ന് ജിസ്‌മോൾ പണ്ടാരപാട്ടത്തിൽ,ബിന്ദു ബിജു ഒ​റ്റിക്കരി,രാധാബൈജു പാലത്തിങ്കൽ എന്നിവരുമാണ് തിരഞ്ഞെടുത്തത്.