കുട്ടനാട് : വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായത്തിനായി ആഫീസുകൾ കയറിയിറങ്ങിയിട്ടും തുക ലഭിക്കാതെ മരണപ്പെട്ട ക്ഷീരകര്‍ഷകന്റെ വീട്ടിൽ സഹായധനവുമായി റവന്യൂ ഉദ്യോഗസ്ഥർ എത്തി. ക്ഷീരകർഷകനായ തലവടി മുട്ടത്തുംമഠം കെ. പത്മകുമാറിന്റെ വീട്ടിലാണ് കുട്ടനാട് തഹസിൽദാർ ആന്റണി സ്‌കറിയ, തലവടി വില്ലേജ് സ്‌പെഷ്യൽ ഓഫീസർ ജോർജ് റ്റി. ആന്റണി. വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ ബാങ്ക് അക്കൗണ്ടിൽ പണം കൈമാറിയതിന്റെ രേഖകളുമായെത്തിയത്.പത്മകുമാറിന്റെ ഭാര്യ തങ്കമണിക്ക് പണം കൈമാറിയതിന്റെ രേഖ കൈമാറി.