കാരണം സാങ്കേതിക തകരാർ
ആലപ്പുഴ: അർഹതയുള്ള നിരവധി പേർക്ക് പ്രളയദുരിതാശ്വാസ ധനസഹായം ലഭിച്ചിട്ടില്ലെന്ന് പരാതി. പ്രളയം ബാധിച്ച എല്ലാവർക്കും സർക്കാർ ധനസഹായം നൽകുമെന്നായിരുന്നു പ്രഖ്യാപനം. . താലൂക്കുകളിൽ അപേക്ഷ സ്വീകരിക്കുന്നില്ലെങ്കിലും പണം ലഭിക്കാത്തവർ താലൂക്കുകളിൽ ഇപ്പോഴും അപേക്ഷകളുമായി എത്തുകയാണ്.
ജില്ലയിൽ ആറുതാലൂക്കുകളിലായി 1,93,000 അപേക്ഷകൾ ലഭിച്ചതിൽ 1,60,437 പേർക്ക് ധനസഹായം അനുവദിച്ചിരുന്നു.
പ്രളയബാധിതർക്കുള്ള ധനസഹായ വിതരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. ധനസഹായം കിട്ടാത്തത് അക്കൗണ്ടുകളിലെ അപാകതകളും മറ്റുമാണെന്നാണ് അധികൃതർ പറയുന്നത്. രണ്ടാംഘട്ടത്തിൽ ലഭിച്ച 72,908 അപേക്ഷകരിൽ 32,644 പേർ അനർഹരാണെന്ന് കണ്ടെത്തി ഇൗ അപേക്ഷകൾ തള്ളി. സെപ്തംബർ അഞ്ചാംതീയതി വരെ ലഭിച്ച അപേക്ഷയാണ് അദ്യഘട്ടത്തിൽ പരിഗണിച്ചത്. നിരവധിപേർക്ക് പണം ലഭിച്ചില്ലെന്ന പരാതിയെത്തുടർന്ന് രണ്ടാംഘട്ടത്തിൽ 25 -ാം തീയതിവരെ അപേക്ഷ നൽകാൻ അവസരം നൽകിയത്. ഇൗ അപേക്ഷകൾ കൂടി പരിഗണിച്ചാണ് ധനസഹായവിതരണം പൂർത്തിയാക്കിയത്. അർഹരായ പലർക്കും പണം അനുവദിച്ചെങ്കിലും അക്കൗണ്ടുകളിലെ സാങ്കേതിക തടസങ്ങൾമൂലം ലഭിക്കാതെ പോയി. അമ്പലപ്പുഴ താലൂക്കിൽ മാത്രം രണ്ടായിരത്തോളം പേരുടെ അക്കൗണ്ടുകളി
ലിസ്റ്റിൽ പേരുണ്ടായിട്ടും പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി അപേക്ഷകർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയെയും സമീപിച്ചിട്ടുണ്ട്.