അരൂർ: ബി ഡി ജെ.എസ് അരൂർ നിയോജക മണ്ഡലം കൺവെൻഷൻ നവംബർ നാലിന് അരൂർ എൻ.എസ്.എസ് ഹാളിൽ നടക്കും. മണ്ഡലം പ്രസിഡൻറ് കെ.എസ് ഷിബുലാൽ അദ്ധ്യക്ഷത വഹിക്കും സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബു രാഷ്ട്രീയ വിശദീകരണം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.മഹേശൻ, സെക്രട്ടറി പി.എസ്.രാജീവ്, ജില്ലാ പ്രസിഡന്റ് ഷാജി എംം പണിക്കർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറി പി.ടി മന്മഥൻ പഠന ക്ലാസ് നയിക്കും