അരൂർ: എഴുപുന്ന ഗ്രാമ പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകളും, പരസ്യ ബാനറുകളും, കൊടി തോരണങ്ങളും നീക്കം ചെയ്ത് തുടങ്ങി. അവശേഷിക്കുന്നവ അടിയന്തിരമായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ബോർഡുകൾ എടുത്തു മാറ്റുന്നതിനുള്ള ചെലവും പിഴയും ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പി.വി.മണിയപ്പൻ അറിയിച്ചു.