ചാരുംമൂട്: ഡ്രൈവറായ ഗൃഹനാഥനെ സമീപത്തെ ആൾതാമസമില്ലാത്ത വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .നൂറനാട് പള്ളിക്കൽ മംഗലത്തുപടീറ്റതിൽ മധുസൂദനനാണ് (50) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ പുരയിടത്തിൽ വിറക് ശേഖരിക്കാനെത്തിയ സ്ത്രീയാണ് മൃതദേഹം കണ്ടത്. വാഹനവുമായി പാലക്കാടേക്കു പോകുകയാണെന്നു പറഞ്ഞ് രണ്ടു ദിവസം മുമ്പ് മധുസൂദനൻ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. കള്ളു കൊണ്ടു വരുന്ന വാഹനത്തിലെ ഡ്രൈവറാണ് വിഷം ഉള്ളിൽച്ചെന്നു മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നൂറനാട് പൊലീസ് മൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: സുലേഖ. മക്കൾ: മഹേഷ്, മനീഷ്.