d
പ്രസാദ്

ഹരിപ്പാട്: നേവി റിട്ട. ഉദ്യോഗസ്ഥൻ ചിങ്ങോലി പ്രസാദത്തിൽ പ്രസാദിനെ (33 ) സുഹൃത്ത് ചിങ്ങോലി കൊച്ചു മണ്ണാറശാല പടീറ്റതിൽഉണ്ണിക്കൃഷ്ണന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ രണ്ടിനാണ് ജഡം കാണപ്പെട്ടത്. ഒരു അപകടത്തെ തുടർന്ന് അംഗവൈകല്യം ഉണ്ടായതിനെ തുടർന്ന് വാളണ്ടറി റിട്ടയർമെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പ്രസാദ് എന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് :മൃതദേഹം കണ്ട വീടിന് സമീപം പ്രസാദ് വാടകയ്ക്ക് താമസിച്ചിരുന്നു. സൗഹൃദത്തിലായ പ്രസാദും ഉണ്ണിക്കൃഷ്ണനും ഒന്നിച്ചിരുന്ന് പതിവായി മദ്യപിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും ഇവർ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ ഇരുന്ന് മദ്യപിക്കുകയും പ്രസാദ് അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. പുലർച്ചെ ഉണർന്ന ഉണ്ണിക്കൃഷ്ണൻ പ്രസാദിനെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ജഡം കിണറ്റിൽ കണ്ടത്. സിഗരറ്റ് വലിക്കുന്നതിന് വേണ്ടി പ്രസാദ് പുറത്ത് പോയിയെന്ന് ഉണ്ണിക്കൃഷ്ണൻ മൊഴി നല്കിയതായി പൊലീസ് പറഞ്ഞു.കിണറിന്റെആൾമറയിൽനിന്ന് കാൽ വഴുതി വീണതാകാമെന്നാണ് പൊലീസ് നഗമനം. ഡോ.രശ്മിയാണ് ഭാര്യ. മക്കൾ: നിവേദ് പി.നായർ, കാർത്തിക് കൃഷ്ണ.