ramachandran-nair
എം.ജി.രാമചന്ദ്രൻ നായർ

മാന്നാർ:ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മാന്നാർ കുട്ടമ്പേരൂർ വളവൂർ കിഴക്കേതിൽ വീട്ടിൽ എം.ജി.രാമചന്ദ്രൻ നായർ (മണ്ണൂരേത്ത് ചന്ദ്രൻ പിളള -70) മരിച്ചു. 19 ന് രാവിലെ 9.30ന് ചെന്നിത്തല ഒരിപ്രം കുരിശുംമൂട്ടിൽ ജംഗ്ഷനിലായിരുന്നു അപകടം. രാമചന്ദ്രൻ നായർ ഒാടിച്ച സ്കൂട്ടറിൽ ഇരമത്തൂർ പണിക്കരോടത്ത് ഭാഗത്തു നിന്ന് അമിതവേഗതത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ബൈക്ക് യാത്രക്കാരന് പരിക്കില്ല. തലയ്ക്ക് ക്ഷതമേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേ ഇന്നലെ രാവിലെ എട്ടിനാണ് രാമചന്ദ്രൻനായർ മരിച്ചത്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. .ഭാര്യ. ചേപ്പാട് കല്ലേലിൽ കുടുംബാംഗം ഉഷ.മക്കൾ. ദീപ ,. ദിപു (യു.എസ്.എ) മരുമകൻ - പ്രകാശ് (ഖത്തർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.