photo
പാലമേൽ പഞ്ചായത്ത് അസി.സെക്രട്ടറി സേതുകുമാരിയുടെ നേത്യത്വത്തിൽ പാതയോരത്തെ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നു.

ചാരുംമൂട് : നൂറനാട് പാറ ജംഗ്ഷൻ മുതൽ കിഴക്ക് പള്ളിമുക്ക് വരെറോഡിനു ഇരുവശത്തും വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി സ്ഥാപിച്ച മുഴുവൻ പരസ്യ സാമഗ്രികളും പാലമേൽ പഞ്ചായത്ത് അസി: സെക്രട്ടറി സേതു കുമാരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം നീക്കം ചെയ്തു തുടങ്ങി.കോടതി വിധിയെത്തുടർന്നാണ് നടപടി.വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന വിധമായിരുന്നു ഇവയിൽ പലതും സ്ഥാപിച്ചിരുന്നത്.പരസ്യബോർഡുകൾ സ്ഥാപിച്ച ചില സ്ഥാപനങ്ങൾ ഇന്ന് നീക്കം ചെയ്യാമെന്ന് അറിയിച്ചതിനെത്തുടർന്ന് അനുവാദം നല്കി. ഇനിയും ബോർഡുകൾ നീക്കം ചെയ്യണ്ടിവന്നാൽ ചിലവാകുന്ന തുക ഉടമകളിൽനിന്ന് ഈടാക്കുമെന്ന് പഞ്ചായത്ത് അസി. സെക്രട്ടറി അറിയിച്ചു.