ഹരിപ്പാട്: ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫർ ഹരിപ്പാട് ഭാസിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ
ഭാസി സ്മാരക ദൃശ്യപ്രതിഭാ പുരസ്‌കാര സമർപ്പണം നാളെ രാവിലെ 9ന് ടൗൺഹാൾ ജംഗ് ഷന് സമീപം കാവൽ സെന്ററിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുന്നതിന് ഒരു ലക്ഷം രൂപ കൈമാറും. സബർമതി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾക്ക് യൂണിഫോം നൽകും. മട്ടന്നൂർ ശങ്കരൻകുട്ടി, കരുണാമൂർത്തി എന്നിവരുടെ ചെണ്ട- തകിൽ സമന്വയത്തോടെയാണ് ചടങ്ങ് ആരംഭിക്കുക.