പൂച്ചാക്കൽ: പള്ളിപ്പുറം എൻജിനിയറിംഗ് കോളേജിനു സമീപം കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി . ചേർത്തല - അരൂക്കുറ്റി റോഡരികിലാണ് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായത്. രാത്രിയിലും പുലർച്ചെയുമായാണ് ഇവിടെ മാലിന്യം തള്ളുന്നത്. മഴയിൽ മാലിന്യം ഒഴുകി സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കും. പല തവണ പരാതിപ്പെട്ടെങ്കിലും ഗ്രാമപഞ്ചായത്ത്, പൊലീസ് അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടങ്ങളിൽ രാത്രി പൊലീസ് പട്രോളിംഗ് ഇല്ലാത്തതാണ് ഇത്തരക്കാർക്ക് മാലിന്യം തള്ളാൻ സഹായകമാകുന്നത്.