ആലപ്പുഴ: നാമജപയാത്ര നടത്തിയ ഭക്തജനങ്ങളെ ജയിലിലടയ്ക്കാൻ സർക്കാർ നീക്കം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നടത്തുന്ന സത്യാഗ്രഹത്തിന് പിൻതുണ പ്രഖ്യാപിച്ച് നാളെ ബി.ജെ.പി പ്രവർത്തകർ എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. 2ന് നിയോജക മണ്ഡലം തലത്തിൽ ശബരിമല സംരക്ഷണ സമ്മേളനം നടത്താനും പ്രതിജ്ഞ എടുക്കാനും പഞ്ചായത്ത് തലത്തിൽ സത്യാഗ്രഹ സഭ നടത്താനും ജില്ലാ പ്രസിഡന്റ് കെ.സോമൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുമാനിച്ചു. മേഖല അദ്ധ്യക്ഷൻ വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു .ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.വി.ഗോപകുമാർ, ഡി.അശ്വനി ദേവ്, സി.എ.പുരുഷോത്തമൻ, സുമംഗലി മോഹൻ, പാലുറ്റത്ത് വിജയകുമാർ, എസ്.ഉണ്ണിക്കൃഷ്ണൻ, കെ.വാസുദേവൻ, കെ.ജി.കർത്ത, എൽ .പി.ജയചന്ദ്രൻ, സജീവ് ലാൽ, സുമി ഷിബു , ശ്യാമള കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.