accident
ജോജി

ചേർത്തല: പുത്തനമ്പലം- ലൂഥർ റോഡിൽ മൂന്നുപേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വോളീബാൾ കോർട്ടിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹമ്മ ലൂഥർ ജംഗ്ഷന് വടക്ക് മാങ്കുഴിക്കൽ സാജൻ-അജിത ദമ്പതികളുടെ മകൻ ജോജി (21) ആണ് മരിച്ചത്. മുഹമ്മ പാപ്പാളി സാലിയുടെ മകൻ ഹരിലാൽ (23), കുടിലിൽ തിലകന്റെ മകൻ അഖിൽ (21) എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ജോജിയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് പ്രോഗ്രസീവിന് സമീപമുള്ള വളവിൽ എത്തിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തലയ്ക്ക് പരിക്കേ​റ്റ ജോജി തത്ക്ഷണം മരിച്ചു. മൃതദേഹം ചേർത്തല കെ.വി.എം ആശുപത്രി മോർച്ചറിയിൽ.