ആലപ്പുഴ:വീടുകളിൽ ഒരാവശ്യവുമില്ലാതെ ​ ഇ- മാലിന്യം കുന്നുകൂടുന്നു.ഇ-മാലിന്യം ശേഖരിക്കാൻ ജില്ലയിൽ സംവിധാനമില്ലെന്ന ആക്ഷേപം ശക്തം. പ്രളയശേഷം കുട്ടനാട്,ചെങ്ങന്നൂർ താലൂക്കുകളിൽ പ്ലാസ്റ്റിക് മാലിന്യം നീക്കിയെങ്കിലും ഇ-മാലിന്യം പല പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്നു . ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്കൽ ,​ ഇലക്ട്രോണിക് ഉപകരണങ്ങളുംഉപകരണ ഭാഗങ്ങളുമാണ് ഇ-മാലിന്യം. ഉപയോഗശൂന്യമായ കമ്പ്യൂട്ടർ,​ ടി.വി ,​ ഫ്രിഡ്ജ് ,​ മൊബൈൽ ഫോൺ,​ സി.എഫ്.എൽ ബൾബുകൾ ,​ ട്യൂബ് ലൈറ്റുകൾ എന്നിവയും ഉൾപ്പെടും. പഴകിയ ഇലക്ട്രോണിക് മാലിന്യം ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്ന് പുറത്തുവരുന്ന വെളുത്തീയം ,​ കാരിയം,​ രസം,​ കാഡ്മിയം തുടങ്ങിയ വിഷപദാർത്ഥങ്ങൾ മേൽമണ്ണിനെ വിഷലിപ്തമാക്കും. ഒടു ടിവിയിൽനിന്ന് മണ്ണിൽ എത്തുന്നത് 2 കിലോ കാരിയം എന്ന വിഷ പദാർത്ഥമാണ്. ടിവിക്ക് 10 വർഷവും കമ്പ്യൂട്ടറിന് 6 വ‍ർഷവുമാണ് ശരാശരി ആയുസ്. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യ പുകയുടെ 6 മടങ്ങ് അപകടകരമാണ്. മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നത് ഇ​- മാലിന്യം വർദ്ധിക്കാൻ കാരണമാവുന്നു.

ജില്ലയിൽ സർക്കാർ സ്ഥാപങ്ങളിൽ നിന്ന് മാത്രമേ നിലവിൽ ഇ-മാലിന്യം സംഭരിക്കുന്നുള്ളൂ. ഇൗ വർഷം മൂന്ന് തവണ ജില്ലയിലെ സർക്കാർ ഒാഫീസുകളിൽ നിന്ന് മാത്രം 12 ടൺ ഇ-മാലിന്യമാണ് ക്ലീൻ കേരളയ്ക്ക് കൈമാറിയത്. 800,ടൺ പ്ളാസ്റ്റിക് മാലിന്യങ്ങളും കൈമാറി. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം വർദ്ധിച്ചുവരികയാണെങ്കിലും അധികൃതർ ഇതിന് വേണ്ട പദ്ധതി നടപ്പാക്കുന്നില്ല . പ്രളയത്തിന് മുമ്പ് ഇ-മാലിന്യം ശേഖരിക്കാൻ ശുചിത്വ മിഷൻ നഗരസഭയ്ക്കും ബ്ലോക്ക് പഞ്ചായത്തിനും നിർദ്ദേശം നൽകിയെങ്കിലും അധികൃതർ നിർദ്ദേശം സ്വീകരിച്ചില്ലെന്നാണ്ശുചിത്വമിഷൻ കോ​ ഒാർഡിനേറ്റർമാർ പറയുന്നത്.

.....................

'' ജില്ല അഭിമുഖീരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇ-മാലിന്യം. ജില്ലയിൽ ഒരിടത്തും ഇ-മാലിന്യ സംസ്കരണ യൂണിറ്റുകളില്ല പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് മൂന്ന് കള ക് ഷൻ സെന്ററുണ്ട്. ശുചിത്വ മിഷൻ എല്ലാ നഗരസഭയ്ക്കും പഞ്ചായത്തുകൾക്കും ഇ-മാലിന്യ ഡ്രൈവ് നടത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. മാലിന്യം ശേഖരിക്കുകയാണെങ്കിൽ ക്ലീൻ കേരളയ്ക്ക് കൈമാറും.

സി. വിൻസ് ജില്ലാ ശുചിത്വമിഷൻ കോ​ ഒാർഡിനേറ്റർ