തുറവൂർ:വിദ്യാഭ്യാസത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് ജസ്റ്റിസ് പി. മോഹൻദാസ് പറഞ്ഞു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ടി.എച്ച്.സലാം ഏർപ്പെടുത്തിയ മികവ് 2018 മെരിറ്റ് അവാർഡ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ആലുങ്കൽ അദ്ധ്യക്ഷനായിരുന്നു. സിനിമാ താരം സാജൻ പള്ളുരുത്തി, ഡോ.പ്രകാശ്, ടി.എച്ച്.സലാം,ബിനു ആനന്ദ്, ലാൽജി എം.കെ.ജയപാൽ, മധു വാവക്കാട്, പി.ഡി.ബിജു എന്നിവർ സംസാരിച്ചു.