ചേർത്തല : അശ്വതിയ്ക്ക് ദേശീയ തലത്തിൽ സുവർണനേട്ടം. ജൂനിയർ പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിലാണ് .ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി അശ്വതി സ്വർണ മെഡൽ നേടിയത്.
യൂണിവേഴ്സിറ്റി തലത്തിൽ രണ്ട് വർഷമായി സ്വർണം കരസ്ഥമാക്കുന്ന അശ്വതി എ.ബി.വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ 2012 മുതലാണ് പരിശീലനം ആരംഭിച്ചത്. സംസ്ഥാന-ദേശീയ മത്സരങ്ങളിലടക്കം മുപ്പതിലേറെ സ്വർണ മെഡലുകളാണ് അശ്വതി ഇതിനകം നേടിയത്.കായിക അദ്ധ്യാപകൻ വി.സവിനയന്റെ ശിക്ഷണത്തിലാണ് മുഹമ്മ പൂജവെളി പുളിമൂട്ടിൽ ചന്ദ്രബാബു-ലേഖ ദമ്പതികളുടെ മകളായ അശ്വതിയുടെ പരിശീലനം.