ചേർത്തല: വനസ്വർഗം പള്ളിയിൽ വിശുദ്ധ യൂദാസ്ലീഹായുടെ തിരുന്നാൾ നാളെ ആരംഭിച്ച് 4ന് സമാപിക്കും.നാളെ വൈകിട്ട് 6.30ന് കൊടിയേ​റ്റ് രൂപത വികാരി ജനറൽ ഫാ. പയസ് ആറാട്ടുകുളം നിർവഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. സിജു പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വചന പ്രഘോഷണത്തിന് ഫാ.ടൈ​റ്റസ് ചുള്ളിക്കൽ നേതൃത്വം നൽകും. ഒന്നിന് ഊട്ടു നേർച്ച.3ന് വേസ്പര പ്രദക്ഷിണം, വനസ്വർഗം ജംഗ്ഷൻ വരെ. 4ന് തിരുന്നാൾ .രാവിലെ 7ന് ദിവ്യബലി,വൈകിട്ട് 3.30ന് പൊന്തിഫിക്കൽ ദിവ്യ ബലി,7ന് തിരുന്നാൾ പ്രദക്ഷിണം,കഞ്ഞിക്കുഴി ജംഗ്ഷൻ വരെ. 5ന് ദിവ്യ ബലി. ദിവസവും വൈകിട്ട് 5.30ന് ജപമാല,നൊവേന,ലി​റ്റനി എന്നിവ നടക്കും.