tv-r
രാജു

അരൂർ: ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ, അരൂർ പഞ്ചായത്ത് ഒന്നാം വാർഡ് തുണ്ടത്തിപ്പറമ്പിൽ ടി.സി.രാജു (68) കാറിടിച്ചു മരിച്ചു. ദേശീയപാതയിൽ ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപം ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. നിറുത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് അരൂർ ഭാഗത്തുവച്ച് പിടികൂടി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ചന്തിരൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് രാജു. ഭാര്യ: രത്ന. മക്കൾ: രതീഷ്, രൂപേഷ് മരുമകൾ: ബോസ്മി