പൂച്ചാക്കൽ : വടുതല മറ്റത്തിൽ ഭാഗം ഗവ.എൽ.പി സ്കൂളിൽ ദേശീയ പോസ്റ്റൽ ദിനത്തിൽ സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങൾക്ക് തപാൽ വകുപ്പിന്റെ ആദരം . വിവിധ തരം സ്റ്റാമ്പുകളുടെ പ്രദർശനം , വിദ്യാർത്ഥികളുടെ സ്റ്റാമ്പ് ശേഖരണ പ്രവർത്തനം , ജന പ്രതിനിധികൾക്ക് കത്തെഴുതൽ , ഗിന്നസ് റെക്കാഡ് ജേതാവ് അർവിന്ദ് കുമാർ പൈയുടെ സംവാദം തുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടപ്പാക്കിയതിനാണ് പുരസ്കാരം . എ എം ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷാലി മോൾ, അംഗങ്ങളായി കെ.പി കെബീർ , ബിനിത പ്രമോദ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പോസ്റ്റൽ ഓഫീസർ ജോർജിൽനിന്ന് പുരസ്കാരംപ്രഥമാദ്ധ്യാപകൻ അശോക് കുമാർ , എസ്.എം.സി ചെയർമാർ ഖാദർ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റവാങ്ങി. ബലരാമൻ അനുമോദന പ്രഭാഷണം നടത്തി .