pkl-2
Conference

പൂച്ചാക്കൽ: കേരളത്തിന്റെ സമാധാന സാമൂഹ്യന്തരീക്ഷം തകർക്കാനുള്ള ഫാസിസത്തിന്റെ വരവിനെ കരുതിയിരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഉപാദ്ധ്യക്ഷൻ പി.മുജീബ് റഹ് മാൻ പറഞ്ഞു. . ജമാഅത്തെ ഇസ്ലാമി വടുതലയിൽ സംഘടിപ്പിച്ച നയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേർത്തല ഏരിയ പ്രസിഡന്റ് പി.എ അൻസാരി അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് അസ്ലം ഷാ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഹസനുൽ ബന്ന, വി.എ നാസിമുദ്ദീൻ, എം എം ഷിഹാബുദ്ദീൻ, ടി.എ.റജ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കിം പാണാവള്ളി സമാപന പ്രഭാഷണം നടത്തി.