ചേർത്തല:ചേർത്തല നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായി കോൺഗ്രസിലെ അഡ്വ.ഡി.ഡി.ശങ്കറിനെ തിരഞ്ഞെടുത്തു.യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുള്ള സമിതിയിൽ മത്സരമില്ലാതെയാണ് ശങ്കർ തിരഞ്ഞെടുക്കപ്പെട്ടത്.34-ാം വാർഡ് കൗൺസിലറായ സി.ഡി.ശങ്കർ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്.പി.ഉണ്ണികൃഷ്ണൻ നഗരസഭാ ചെയർമാനായതോടെയാണ് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് ഒഴിവ് വന്നത്.സി.ഡി.ശങ്കറിനൊപ്പം ജെ.രാധാകൃഷ്ണ നായ്ക്കിനെയും സ്ഥാനത്തേക്കു പരിഗണിച്ചിരുന്നതാണ്.എന്നാൽ നേതൃത്വം ഇടപെട്ട് ആദ്യ ഒരു വർഷത്തേയ്ക്ക് സി.ഡി.ശങ്കറിനെ തീരുമാനിക്കുകയായിരുന്നു.