a
ബി.ജെ.പി മാവേലിക്കര മുനിസിപ്പാലിറ്റി ഏരിയ കമ്മിറ്റികളുടെ നേത്യത്വത്തില്‍ നടത്തിയ ശബരിമല ആചാര സംരക്ഷണ സത്യഗ്രഹ സഭ ബി.ജെ.പി ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ പി.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാവേലിക്കര മുനിസിപ്പാലിറ്റി ഏരിയ കമ്മിറ്റികളുടെ നേത്യത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു മുന്നിൽ നടത്തിയ ശബരിമല ആചാര സംരക്ഷണ സത്യഗ്രഹ സഭ ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ഏരിയ പ്രസിഡന്റ് കെ.എം.ഹരികുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ്, മണ്ഡലം ട്രഷറർ വി.എസ്.രാജേഷ്, അഡ്വ.കെ.വി.അരുൺ, സന്തോഷ് കുമാർ മറ്റം, ജീവൻ.ആർ, നഗരസഭ കൗൺസിലർമാരായ എസ്.രാജേഷ്, ആർ.രാജേഷ്, വിജയമ്മ ഉണ്ണിക്കൃഷ്ണൻ, ജയശ്രീ അജയകുമാർ, ലത.ജി, സുജാത ദേവി, ശ്രീരജ്ഞിനിഅമ്മ, ഉമയമ്മ വിജയകുമാർ, വിജയ രാംദാസ്, സുഭദ്രാമ്മ, എസ്.രംഗനാഥ്, എസ്.ആര്‍.അശോക് കുമാർ, മനോജ് കുമാര്‍, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.