s
കരുവാറ്റാ ശ്രീനാരായണ ധര്‍മ്മ സേവാസംഘം ഗുരുമന്ദിരത്തിലെ 51ാ മത് പ്രതിഷ്ഠാ വാര്‍ഷികംസ ശാരദാ മഠത്തിന്‍റെ 32ാമത് വാര്‍ഷികം എന്നിവയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാസംഘം ഗുരുമന്ദിരത്തിലെ 51ാം പ്രതിഷ്ഠാ വാർഷികവും ശാരദാ മഠത്തിന്റെ 32ാം വാർഷികവും ആഘോഷിച്ചു. സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ പതാക ഉയർത്തി. ശ്രീനാരായണ ധർമ്മ പ്രചാരകനും വാഗ്മിയുമായ മോഹൻകുമാർ ഗുരു പ്രഭാഷണം നടത്തി. പൊതുസമ്മേളനം എസ്.എൻ.ഡി.പി. യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനായി. സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ അംഗം കെ. ആർ. രാജൻ നിർവഹിച്ചു . സ്വാഗത സംഘം ജനറൽ കൺവീനർ ബി.കുഞ്ഞുമോൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശശിധരൻ നന്ദിയും പറഞ്ഞു. ധർമ്മ സേവാ സംഘം പഠന കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച ഗുരുദേവകൃതികളുടെ ദൃശ്യാവിഷ്കാരം, സംഗീത സദസ് എന്നിവയും നടന്നു.