അമ്പലപ്പുഴ :മൂന്ന് പതിറ്റാണ്ട് മുൻപ് കാലുകൾ നഷ്ടപ്പെട്ട വേദനയിൽ മുകുൾ യാദവ്ഉറ്റവരെ ഉപേക്ഷിച്ച് 'ഒാടിപ്പോയി'. ഇനി, നാടുവിടില്ലെന്നും ജീവിക്കാൻ കാലുകൾ വേണ്ടെന്നും ശപഥമെടുത്ത് ബന്ധുക്കൾക്ക് ഒപ്പംഇന്നലെ നാട്ടിലേക്ക് മടക്കം. രണ്ട് പതിറ്റാണ്ടായി പുന്നപ്ര ശാന്തി ഭവന്റെ സംരക്ഷണയിൽ കഴിഞ്ഞു. ചുറ്റും കണ്ണോടിച്ചപ്പോൾ തനിക്ക് ഒഴികെ എല്ലാവർക്കും വലിയ ദുഃഖങ്ങളെന്ന്മുകുൾ യാദവ് തിരിച്ചറിഞ്ഞു. പിന്നേ കണ്ണീർ പൊഴിച്ചില്ല. ഉത്തർപ്രദേശിലെ അലഹബാദ് ജില്ലക്കാരനായ മുകുൾ യാദവ് (51) ട്രെയിൻ അപകടത്തിൽ ഇരുകാലും നഷ്ടപ്പെട്ട വേദനയിൽ 31 വർഷം മുൻപാണ് നാടുവിട്ടത്. എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേയാണ് വഴിയരികിലൂടെ ഇഴഞ്ഞുനിരങ്ങുന്ന മുകുൾ യാദവിനെ ശാന്തി ഭവൻ ഡയറക്ട
ർ ബ്രദർ മാത്യു ആൽബിൻ കാണുന്നത്. തുടർന്ന് ശാന്തിഭവനിലേക്ക്. ഓർഫനേജ് കൺട്രോൾ ബോർഡ് നിയോഗിച്ച സന്നദ്ധ പ്രവർത്തകർ കേരളത്തിലെ അനാഥാലയങ്ങളിലെ ഇതരസംസ്ഥാനക്കാരായ അന്തേവാസികളെ സന്ദർശിച്ച് ബന്ധുക്കളെ കണ്ടെത്തി വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഭവൻ സന്ദർശിച്ചപ്പോൾ മുകുൾ യാദവിന്റെ മടക്കം വേഗത്തിലായി. സന്നദ്ധ പ്രവർത്തകനായ മനീഷ്കുമാർ മുകുൾ യാദവിനെ കാണുകയും വിവരങ്ങൾ ആരായുകയും ചെയ്തു. തുടർന്ന് ബന്ധുക്കള കണ്ടെത്തി. പുന്നപ്ര എസ്. ഐ ജയമോഹൻ , ബ്രദർ മാത്യു ആൽബിൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പിതാവിന്റെ ബന്ധുക്കളായ ഹാസിം, അഫ്രോസ് എന്നിവർ മുകുൾയാദവിനെ നാട്ടിലേക്ക് കൊണ്ടുപോയി.